കൊച്ചി: 2030ഓടെ 10,000 കാപ്പി കര്ഷകരുടെ ശക്തീകരണം ലക്ഷ്യമാക്കി സ്റ്റാര്ബക്സ് കോഫി കമ്പനി ഫാര്മര് സപ്പോര്ട്ട് പാര്ട്ണര്ഷിപ്പ് (എഫ്എസ്പി) പ്രഖ്യാപിച്ചു.
കേരളത്തിനുപുറമെ കര്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്ഷകരുമായി ചേര്ന്ന് മാതൃകാ ഫാമുകള് സ്ഥാപിക്കും.
അടുത്ത അഞ്ചു വര്ഷത്തിനുള്ളില് കാപ്പി ഉത്പാദനവും കർഷകരുടെ ലാഭവും വര്ധിപ്പിക്കുക, കാലാവസ്ഥാ പ്രതിരോധം വളര്ത്തുക തുടങ്ങിയവയ്ക്കുള്ള പദ്ധതികള് എഫ്എസ്പി വികസിപ്പിക്കും.
ഇക്കാലയളവിൽ കാപ്പി കര്ഷകര്ക്ക് ഉയര്ന്ന വിളവ് നല്കുന്ന പത്തു ലക്ഷം തൈകള് വിതരണം ചെയ്യുമെന്നും ടാറ്റാ സ്റ്റാര്ബക്സ് അധികൃതർ അറിയിച്ചു.